കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്

|

ലോകത്ത് ഏറ്റവുമധികം ആളുകൾ വീഡിയോകൾ കാണാനായി ആശ്രയിക്കുന്ന സംവിധാനമാണ് യൂട്യൂബ്. അ‌ത്യാവശ്യം നമുക്കുവേണ്ട എല്ലാ കാര്യങ്ങളും നൽകാൻ യൂട്യൂബിന് കഴിയാറുമുണ്ട്. ഇന്ന് പല മലയാളി യുവാക്കളുടെയും ഉപജീവന മാർഗം കൂടിയാണ് യൂട്യൂബ്. അ‌വി​ടെ കാഴ്ചകൾ എല്ലാം സൗജന്യമാണ് എന്നതാണ് യൂട്യൂബിനെ ജനകീയമാക്കുന്നതിൽ കൂടുതൽ പങ്കുവഹിച്ച ഘടകം എന്നു പറയാം.

 

സൗജന്യ സേവനം

എന്നാൽ പണം നൽകി യൂട്യൂബ് വരിക്കാരനാകാനുള്ള അ‌വസരവും കമ്പനി നൽകിയിട്ടുണ്ട്. എങ്കിലും സൗജന്യ സേവനം വല്യ ബുദ്ധിമുട്ടില്ലാ​തെ ലഭിക്കുമ്പോൾ പണം നൽകി അ‌തേ സേവനം ആസ്വദിക്കാൻ തയാറാകുന്നവർ താരതമ്യേന കുറവായിരിക്കും എന്നു കരുതാം. പണം നൽകി യൂട്യൂബ് വീഡിയോകൾ കാണുന്നവരുടെ കാര്യം വിടാം. സൗജന്യമായി വീഡിയോ കാണുന്നവരിലേക്ക് വരാം. കാരണം വരാൻ പോകുന്ന പണി അ‌വർക്കുള്ളതാണ്.

ശരിക്കും സൗജന്യമാണോ?

സൗജന്യമായി വീഡിയോ കാണാൻ യൂട്യൂബിൽ അ‌വസരമുണ്ട് എന്നു പറഞ്ഞല്ലോ. എന്നാൽ അ‌ത് ശരിക്കും സൗജന്യമാണോ?, അ‌ല്ല. ഒന്നും ആർക്കും സൗജന്യമായി ലഭിക്കുന്നില്ല. പ്രത്യേകിച്ച് ​​ടെക്നോളജി ​മേഖലയുമായി ബന്ധപ്പെട്ട്. യൂട്യൂബിന്റെ കാര്യത്തിലും അ‌ത് അ‌ങ്ങനെയൊക്കെത്തന്നെയാണ്. നാം സൗജന്യമായി വീഡിയോ കാണുന്നതിനിടയക്ക് പരസ്യം കയറി വരുന്നത് കണ്ടിട്ടുണ്ടാകുമല്ലോ.

ഇനി അധികകാലമില്ല ബിഎസ്എൻഎല്ലിന്റെ ഈ അടിപൊളി ഓഫർഇനി അധികകാലമില്ല ബിഎസ്എൻഎല്ലിന്റെ ഈ അടിപൊളി ഓഫർ

സ്കിപ്പ് ഓപ്ഷൻ
 

വീഡിയോ കാണുന്നതിന് നമ്മൾ നൽകുന്ന പ്രത്യുപകാരമാണ് ഈ പരസ്യം കാണൽ. പരസ്യങ്ങൾ ഒഴിവാക്കാവുന്നവും ഒഴിവാക്കാൻ പറ്റാത്തവയും ഉണ്ട് എന്ന് യൂട്യൂബ് വീഡിയോ കണ്ടിട്ടുള്ളവർക്ക് എല്ലാം അ‌റിയാം. മറ്റ് മാർഗമില്ലാത്തതിനാൽ അ‌ൽപ്പം മെനക്കെട്ട് പരസ്യം കണ്ടശേഷം സ്കിപ്പ് ഓപ്ഷൻ വരുന്ന ഘട്ടത്തിൽ സ്കിപ്പടിച്ച് രക്ഷപ്പെടുകയാണ് എല്ലാവരും ​സാധാരണ ചെയ്ത് വരുന്നത്. എന്നാൽ ഇനി ആ പണി അ‌ത്ര എളുപ്പമല്ല എന്നതാണ് പ്രശ്നം.

കാഴ്ചാ സുഖം

കാഴ്ചക്കാരും പ്രശസ്തിയും കൂടിയതനുസരിച്ച് പരസ്യങ്ങളു​ടെ എണ്ണവും വർധിപ്പിക്കൻ യൂട്യൂബ് തയാ​റെടുത്തു കഴിഞ്ഞു. നേരത്തെ രണ്ട് പരസ്യങ്ങൾ വരെയാണ് നാം ഒറ്റയടിക്ക് ഒഴിവാക്കാൻ പറ്റാതെ കണ്ടു​കൊണ്ടിരുന്നത് എങ്കൽ ഇനി അ‌തിന്റെ എണ്ണം 5 ആയി ഉയരുകയാണ് എന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. പരസ്യം സ്കിപ്പടിച്ച് വീഡിയോ കണ്ടിരുന്നവരുടെ കാഴ്ചാ സുഖം ഇനി അ‌ൽപ്പം കുറയും എന്നർഥം.

വിലയോ തുച്ഛം, ഗുണമോ മെച്ചം; ബാക്ക് ടു സ്കൂൾ ഓഫറുമായി ആപ്പിൾവിലയോ തുച്ഛം, ഗുണമോ മെച്ചം; ബാക്ക് ടു സ്കൂൾ ഓഫറുമായി ആപ്പിൾ

കണ്ടു തീർക്കേണ്ടി വരിക

അ‌ഞ്ച് മുതൽ പത്ത് വ​രെ പരസ്യങ്ങളാണ് ഒറ്റയിരിപ്പിൽ ഇനി നാം കണ്ടു തീർക്കേണ്ടി വരിക. 'ബമ്പർ ആഡ്' എന്നാണ് യൂട്യൂബ് ഇതിനെ പറയുന്നത്. ആറു സെക്കൻഡ് ​​ദൈർഘ്യമാകും ഈ ബമ്പർ പരസ്യങ്ങൾക്ക് ഉണ്ടാകുക. വരുന്ന മാസങ്ങളിൽതന്നെ ഈ ബമ്പർ പരസ്യങ്ങൾ യൂട്യൂബ് വീഡിയോകൾക്കിടെ എത്തിത്തുടങ്ങും എന്നാണ് റിപ്പോർട്ട്.

ഇവിടെ ഇങ്ങനെയാണ് ഭായി,

ചാനലുകളിൽ പോലും ഇത്രയും പരസ്യമില്ലല്ലോ എന്ന് ചിലർ ചോദിക്കുമായിരിക്കും. ഇവിടെ ഇങ്ങനെയാണ് ഭായി, വേണമെങ്കിൽ കണ്ടാമതി എന്നാകും അ‌ത്തരക്കാരോടു യൂട്യൂബിന് പറയാനുണ്ടാകുക. അ‌തല്ല പരസ്യം കാണാൻ അ‌ത്രയ്ക്ക് മടിയാ​ണെങ്കിൽ പണം മുടക്കി പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാനുള്ള ഓപ്ഷൻ നിലവിലുണ്ട് എന്നതും ഓർക്കേണ്ടിവരും.

സാംസങ് സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുമായി ആമസോൺസാംസങ് സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുമായി ആമസോൺ

അ‌ക്ഷമരായാണ് കാണുന്നത്

നിലവിൽ യൂട്യൂബിൽ ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളു​ടെ എണ്ണം രണ്ടാണ്. ഇതുതന്നെ ആളുകൾ അ‌ക്ഷമരായാണ് കാണുന്നത്. ഇതിന്റെ എണ്ണം ആറായി ഉയരുന്നതോടെ യൂട്യൂബിന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അ‌റിയേണ്ടിയിരിക്കുന്നു. വിനോദത്തിനായി യൂട്യൂബിനെ ആശ്രയിച്ചിരുന്നവർ ഇതോടെ ഈ വീഡിയോ പ്ലാറ്റ്ഫോമിനെ ​കൈവിടുമെന്നും വിലയിരുത്തലുകളുണ്ട്.

വെറുപ്പിക്കൽ പരസ്യങ്ങൾ

അങ്ങനെ സംഭവിച്ചാൽ അ‌ത് ഏറ്റവും കൂടുതലായി ബാധിക്കുന്ന ഒരു വിഭാഗം നമ്മൾ മലയാളികളാണ്. നിരവധി മലയാളി യുവാക്കൾ ഇപ്പോൾ വ്ളോഗുകളുമായി സജീവമാണ്. പലർക്കും മികച്ച വരുമാനം ലഭിക്കുന്നുമുണ്ട്. കാഴ്ചക്കാർ ഉള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നത്. വെറുപ്പിക്കൽ പരസ്യങ്ങൾ കളം നിറയുമ്പോൾ കാഴ്ചക്കാർ യൂട്യൂബിനെ ​​കൈവിട്ടാൽ പെട്ടുപോകുന്നത് നമ്മുടെ വ്ളോഗർ ഗയ്സ് ആയിരിക്കും.

പഴമയുടെ പ്രൗഡിയിൽ പുതിയ കാലത്തിന്റെ കരുത്ത്; നോക്കിയയുടെ പുതിയ ഫീച്ചർഫോൺ ഇതാ എത്തിപഴമയുടെ പ്രൗഡിയിൽ പുതിയ കാലത്തിന്റെ കരുത്ത്; നോക്കിയയുടെ പുതിയ ഫീച്ചർഫോൺ ഇതാ എത്തി

മാറാൻ തയാറാകണം

അ‌തല്ലെങ്കിൽ പണം മുടക്കിയുള്ള പ്രീമിയം സബ്സ്ക്രിപ്ഷനിലേക്ക് ആളുകൾ മാറാൻ തയാറാകണം. ഇന്നത്തെ സാഹചര്യത്തിൽ അ‌തിനു തുനിയുന്നവർ കുറവല്ല എന്നുവേണം കരുതാൻ. കാരണം നിരവധി ഒടിടി സബ്സ്ക്രിപ്ഷനുകൾ നമ്മൾ ഇതിനോടകം പണം മുടക്കി സ്വന്തമാക്കിക്കഴിഞ്ഞു. യൂട്യൂബിന്റെ കാര്യത്തിലും ഇനി അ‌ങ്ങനെ ആവാമല്ലോ. എന്നാലും ഇത്രയും നാൾ സൗജന്യമായി കിട്ടിക്കൊണ്ടിരുന്ന സാധനം കാശുമുടക്കി കാണാൻ തയാറല്ലാത്തവരും കുറെയേറെ കാണും.

പരിമിതി ഏറെയാണ്

ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുക എന്നതാണ് മറ്റൊരു മാർഗം. എന്നാൽ ഇതിനും പരിമിതി ഏറെയാണ്. ആഡ് ബ്ലോക്കറുകൾക്ക് ഏതെങ്കിലും ഒരു തരത്തിലുള്ള പരസ്യം ആകും ബ്ലോക്ക് ചെയ്യാൻ കഴിയുക. എന്നാൽ യൂട്യൂബിന് അ‌നവധി തരത്തിലുള്ള പരസ്യങ്ങൾ ആണ് ഉള്ളത്(ഡിസ്പ്ലെ ആഡ്, ഓവർലെ ആഡ്, സ്കിപ്പബിൾ ആഡ്, അ‌ൺസ്കിപ്പബിൾ ആഡ് തുടങ്ങി അ‌നവധിതരത്തിൽ) ഇവ എല്ലാത്തിനെയും ഒരുപോലെ തടയാൻ ആഡ് ബ്ലോക്കറുകൾക്ക് കഴിയില്ല.

എല്ലാത്തിനെയും കാണിച്ചുതരാമെന്ന് ആപ്പിൾ; സംഗീതം, ​വൈ​ഫൈ സിഗ്നൽ... മറഞ്ഞിരുന്നതെല്ലാം കൺമുന്നിലേക്ക്?എല്ലാത്തിനെയും കാണിച്ചുതരാമെന്ന് ആപ്പിൾ; സംഗീതം, ​വൈ​ഫൈ സിഗ്നൽ... മറഞ്ഞിരുന്നതെല്ലാം കൺമുന്നിലേക്ക്?

 

സൂത്രപ്പണി ഇറക്കാൻ ചെന്നാൽ രക്ഷയില്ല

ഏതെങ്കിലും ബ്രൗസറിനെ ആശ്രയിച്ച് യൂട്യൂബിൽ കയറുമ്പോൾ മാത്രമേ ഈ ആഡ് ബ്ലോക്കറുകൾ പ്രവർത്തിക്കുകയുള്ളൂ എന്നതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. നേരിട്ട് നാം യൂട്യൂബ് എടുത്തശേഷം സൂത്രപ്പണി ഇറക്കാൻ ചെന്നാൽ രക്ഷയില്ല എന്നു വ്യക്തം. അ‌തിനാൽ ഒന്നുകിൽ പരസ്യം കാണാൻ തയാറെടുക്കുക. അ‌ല്ലെങ്കിൽ പണം നൽകി വരിക്കാരനാകുക, അ‌തുമല്ലെങ്കിൽ ആ വഴിക്ക് പോകാതിരിക്കുക. എന്തായാലും ബമ്പർ ആഡ് കഴിഞ്ഞിട്ടു മതി എല്ലാവരുടെയും കാഴ്ച! എന്ന് ഗൂഗിൾ ഉറപ്പിച്ചുകഴിഞ്ഞു.

Most Read Articles
Best Mobiles in India

English summary
YouTube is prepared to increase the number of advertisements as viewers and popularity increase. Earlier, we were seeing up to two advertisements at a time, but now the number is increasing to five.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X